---
title: "നാട്ടുകാർ ഭീതിയിൽ; തെരുവുനായ ശല്യത്തിനെതിരെ നടപടിയില്ലെങ്കിൽ സമരം ചെയ്യും -യുഡിഎഫ് "
english_title: "UDF says it will strike if no action is taken against street dog harassment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/304173/udf-says-it-will-strike-if-no-action-is-taken-against-street-dog-harassment"
published_at: "2025-07-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68808c6a3e22e_udf.jpg"
keywords: []
---

# നാട്ടുകാർ ഭീതിയിൽ; തെരുവുനായ ശല്യത്തിനെതിരെ നടപടിയില്ലെങ്കിൽ സമരം ചെയ്യും -യുഡിഎഫ് 

> **Lead Summary:** **വില്യാപ്പള്ളി: ** വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെ മദ്രസകളിലും സ്‌കൂളുകളിലും പോകുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നടന്നുപോകാൻ പറ്റാത്ത സാഹചര്യമാണന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യുഡിഎഫ് വില്യാപ്പള്ളി പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.

## Article Content

**വില്യാപ്പള്ളി: ** വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെ മദ്രസകളിലും സ്‌കൂളുകളിലും പോകുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നടന്നുപോകാൻ പറ്റാത്ത സാഹചര്യമാണന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യുഡിഎഫ് വില്യാപ്പള്ളി പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.

ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. സി.എം അഹമ്മദ് മൗലവി, എടയത്ത്കണ്ടി കുഞ്ഞിരാമൻ, അഡ്വ. പി.ടി ഇല്യാസ്, സി.പി ബിജുപ്രസാദ്, അഷറഫ് കോറോത്ത്, പാറക്കണ്ടി മൊയ്തു, ടി.ഭാസ്കരൻ, എം.പി വിദ്യാധരൻ, ഷറഫുദ്ദീൻ കൈതയിൽ, വി.മുരളി, പൊന്നാറത്ത് മുരളി, ബാബു പാറേമ്മൽ, സുരേഷ് പടിയുള്ളതിൽ, വി.പി സലീം, പ്രഭാകരൻ, സുബൈദ കുയ്യടിയിൽ, എം.പി ഹാജറ, ബദ്‌രിയ എന്നിവർ പ്രസംഗിച്ചു കൺവീനർ കാവിൽ രാധാകൃഷ്ണൻ സ്വാഗതവും എൻ.ബി പ്രകാശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/304173/udf-says-it-will-strike-if-no-action-is-taken-against-street-dog-harassment)