---
title: "പാരമ്പര്യ വൈദ്യൻ; സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്തു "
english_title: " Photo of traditional healer Swami Nirmalananda Giri Maharaj released in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/304328/Photo-of-traditional-healer-Swami-Nirmalananda-Giri-Maharaj-released-in-Vadakara-new-update"
published_at: "2025-07-24T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881cc3f1f941_swami.jpg"
keywords: []
---

# പാരമ്പര്യ വൈദ്യൻ; സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: **പ്രശസ്ത പാരമ്പര്യ വൈദ്യനും സംസ്കാരിക പ്രവർത്തകനുമായ എം.വി. ജനാർദ്ദനൻ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്‌തു. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷനായി .

## Article Content

**വടകര: **പ്രശസ്ത പാരമ്പര്യ വൈദ്യനും സംസ്കാരിക പ്രവർത്തകനുമായ എം.വി. ജനാർദ്ദനൻ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജിൻ്റെ ഫോട്ടോ പ്രകാശനം ചെയ്‌തു. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷനായി .

കെ.തങ്കച്ചൻ വൈദ്യർ, ടി.രാധാകൃഷ്ണൻ മാസ്റ്റർ, കെ.കെ.ദിലിപ് കുമാർ എന്നിവർ ആശംസ അറിയിച്ചു . പി.യം വത്സലൻ, പി.കെ.പ്രകാശൻ, കെ. ഗീത, ഒ.പി. ചന്ദ്രൻ, സി.പി. ചന്ദ്രൻ, വി.പി. ശിവകുമാർ, അഡ്വ ലതികാ ശ്രീനിവാസ്, എന്നിവർ പങ്കെടുത്തു .മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻടി. ശ്രീനിവാസൻ സ്വാഗതവും, ജനറൽ സെക്രട്ടറിഎൻ.കെ. അജിത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/304328/Photo-of-traditional-healer-Swami-Nirmalananda-Giri-Maharaj-released-in-Vadakara-new-update)