വടകര: സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് സ്വർണ്ണ കിരീടം. നേപ്പാളിൽ ജൂലൈ 21ന് സമാപിച്ച സോഫ്റ്റ് ബേസ് ബോൾ ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ വിജയിച്ചത്. ഫൈനലിൽ നേപ്പാളിനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. പയ്യന്നൂർ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും കുന്നുമ്മക്കര സ്വദേശിയുമായ മൃദുല കെ ടി ആയിരുന്നു ടീം ക്യാപ്റ്റൻ. അമൽ കോളേജ് നിലമ്പൂരിലെഅനന്യയായിരുന്നു വൈസ് ക്യാപ്റ്റൻ.
ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. അനഘ, അസഹ ഫാത്തിമ, റംസീന, മഹറുന്നിസ, പ്രവീണ, ശ്രവ്യ, അശ്വിനി, ഹവ്യത, കീർത്തന, ഷഹാന ഷെറിൻ, ശ്രുതി, വിസ്മയ, റബീഹ് എന്നിവർ ടീം അംഗങ്ങളാണ്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്.
India wins gold in Nepal; Captain Vadakara proud