(vatakara.truevisionnews.com) കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ആയഞ്ചേരിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൾ ഹമീദ് അധ്യക്ഷം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.വി. ജയരാജൻ സ്വാഗതം പറഞ്ഞു. കെ. സോമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജനപ്രതിനിധികളായ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ലതിക പി.യം, നജ്മുന്നിസ സി.യം, ലിസ പി.കെ, രാഷ്ട്രീയപാർട്ടി നേതാക്കളായ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, രാമദാസ് മണലേരി, കണ്ടോത്ത് കുഞ്ഞിരാമൻ, സി.എച്ച് ഹമീദ് മാസ്റ്റർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കുനിയിൽ മോഹനൻ, എം. ഇബ്രായി മാസ്റ്റർ, മുത്തുതങ്ങൾ ഒ, വ്യാപാരി വ്യവസായി പ്രതിനിധികളായ മൻസൂർ എടവലത്ത്, കെ.പി. ദാസൻ ,പറമ്പത്ത് കുഞ്ഞിരാമൻ,വർഗ്ഗ ബഹുജന സംഘടന നേതാക്കളായ പി.കെ സജിത, പുതുശ്ശേരി രാജൻ, സുർജിത്ത് മലയിൽ, എൻ കെ സുരേഷ്, രജനി ടി ,രനീഷ് ടി.കെ, വിനീത് കെ, ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Ayanjary Pauravali condoles the passing away of V.S. Achuthanandan