വടകര: (vatakara.truevisionnews.com)അന്തരിച്ച മുൻ മുഖ്യമന്ത്രി വി എഎസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചിച്ച് സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. പുതിയ നഗരസഭ കാര്യാലയത്തിനു സമീപത്തു നിന്നും ആരംഭിച്ച മൗനജാഥ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് നടന്ന അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, മുൻ മന്ത്രി സി കെ നാണു, ആർ സത്യൻ, എം കെ ഭാസ്കരൻ, സതീശൻ കുരിയാടി, എം സി വടകര, വി ഗോപാലൻ, പി കെ ദിവാകരൻ, ടി വി ബാലകൃഷ്ണൻ, സി കെ കരീം, അടിയേരി രവീന്ദ്രൻ, കെ പുഷ്പജ, വി അസീസ്, എടയത്ത് ശ്രീധരൻ, ഇ നാരായണൻ നായർ, ബി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.
Vadakara's condolences to Vs Achuthanandan