---
title: "വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ തക്കാളി സമരവുമായി എസ്.ഡി.പി.ഐ"
english_title: "SDPI launches separate tomato strike against inflation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45453/sdpi-launches-separate-tomato-strike-against-inflation"
published_at: "2022-05-27T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290f4ca992de_sdpi.jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ തക്കാളി സമരവുമായി എസ്.ഡി.പി.ഐ

> **Lead Summary:** **അഴിയൂർ: **സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ തക്കാളി സമരവുമായി എസ്.ഡി.പി.ഐ. അഴിയൂർ പഞ്ചായത്ത് കമ്മറ്റിയാണ് അഴിയൂർ ചുങ്കം ടൗണിൽ സംഘടിപ്പിച്ച സമരം മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ തക്കാളി സമരവുമായി എസ്.ഡി.പി.ഐ. അഴിയൂർ പഞ്ചായത്ത് കമ്മറ്റിയാണ് അഴിയൂർ ചുങ്കം ടൗണിൽ സംഘടിപ്പിച്ച സമരം മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ ജീവിതം ദുസ്സഹമായിട്ടും സർക്കാർ നിസംഗത പാലിക്കുന്നത് ജനവഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ സാലിം അഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ എ കെ, സവാദ് വി പി എന്നിവർ സംസാരിച്ചു. അഷറഫ് ചോമ്പാല, യാസർ പൂഴിത്തല, സനൂജ് ടി പി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45453/sdpi-launches-separate-tomato-strike-against-inflation)