വടകര: മൂരാടിനും പുതുപ്പണത്തിനുമിടയിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു .ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂരാടിനും പുതുപ്പണത്തിനുമിടയിൽ അടിപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.


പാത വികസനം യാഥാർത്യമാവുന്നത്തോടെ അടിപ്പാത ഇല്ലാത്ത സ്ഥിതി വന്നാൽ ഇരുഭാഗത്തുമുള്ളവർക്ക് യാത്ര ക്ലേശകരമാവുമെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി.പി.രാജൻ വ്യക്തമാക്കി.
അടിപ്പാതയ്ക്കായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് പോകാൻ കിലോമീറ്റർ ദൂരത്തിൽ ചുറ്റി പോവേണ്ട അവസ്ഥ വരും. മുക്കാളിയിൽ മുടങ്ങിയ അടിപ്പാത നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ, പ്രദീപ് ചോമ്പാല, പി.പി.രാജൻ, ടി.വി.ബാലകൃഷ്ണൻ, പി.എം.മുസ്തഫ, പറമ്പത്ത് ബാബു, സി.കെ.കരീം, വി.പി.അബ്ദുള്ള, ടി.പി.ഗംഗാധരൻ സംസാരിച്ചു.
There should be an underpass between Murad and Pudupanam