---
title: "മഹാദേവായി മമ്മൂട്ടി; 'ഏജൻറ്' ഏപ്രിൽ 28ന് റിലീസ് "
english_title: "'Agent' releases on April 28"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94853/agent-releases-on-april-28"
published_at: "2023-02-05T14:28:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df6fc798ec4_AGENT_1.jpg"
keywords: []
---

# മഹാദേവായി മമ്മൂട്ടി; 'ഏജൻറ്' ഏപ്രിൽ 28ന് റിലീസ് 

> **Lead Summary:** **വടകര: **വടകരയിലെയും, ലോകത്താകമാനവുമുള്ള മമ്മൂട്ടി ആരാധകർക്ക് ആഹ്ലാദ നിമിഷം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ 'ഏജന്റ്' ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും .

## Article Content

**വടകര: **വടകരയിലെയും, ലോകത്താകമാനവുമുള്ള മമ്മൂട്ടി ആരാധകർക്ക് ആഹ്ലാദ നിമിഷം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ 'ഏജന്റ്' ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും .

തെലുങ്ക്,മലയാളം,ഹിന്ദി,തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.ഏജന്റ് കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു.

ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ തിയേറ്ററിൽ തീപാറുമെന്നുറപ്പ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94853/agent-releases-on-april-28)