#ULCC | അദാനിയുടെ അനാസ്ഥ ; ചോറോട് മുട്ടുങ്ങലിലെ കുടുംബങ്ങൾക്ക് സാന്ത്വനമായി യുഎൽസിസി രംഗത്ത്

#ULCC | അദാനിയുടെ അനാസ്ഥ ;  ചോറോട് മുട്ടുങ്ങലിലെ കുടുംബങ്ങൾക്ക് സാന്ത്വനമായി യുഎൽസിസി രംഗത്ത്
Jul 2, 2024 01:59 PM | By ADITHYA. NP

വടകര:(vatakara.truevisionnews.com)  ദേശിയപാത  നിർമ്മാണ ചുമതലയുള്ള അദാനി - വഗാഡ് കമ്പനി തുടരുന്നത് കുറ്റകരമായ അനാസ്ഥയെന്ന് നാട്ടുകാർ. ദേശീയപാത വികസനത്തിലെ അശാസ്ത്രിയ നിർമ്മാണം കാരണം വെള്ളക്കെട്ട് ഉണ്ടായി ദുരിതം പേറുന്ന ചോറോട് മുട്ടുങ്ങലിലെ കുടുംബങ്ങൾക്ക് സാന്ത്വനമായി യുഎൽസിസി രംഗത്ത്.

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം ചെയർമാൻ പാലേരി രമേശനോട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് നടപടി.

ചൊവ്വാഴ്ച രാവിലെ എട്ടോടെ ഡയരക്ടർ പ്രകാശൻ്റെ നേതൃത്വത്തിലുളള എൻജിനിയർമാരുടെയും തൊഴിലാളികളുടെയും സംഘം സ്ഥലത്തെത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രവർത്തനം ആരംഭിച്ചു.

ദേശീയപാതയിലെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ള്ള പ്രധാന ഓവ് പാലത്തിൽ ചെളിയും മണ്ണും നിറഞ്ഞ് ഓവ് അടഞ്ഞതാണ് മുപ്പതിലേറെ വീടുകളിൽ വെള്ളം കയറാൻ ഇടയായത്.

മഴയ്ക്ക് മുമ്പ് ഓവ് വൃത്തിയാക്കി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുമെന്ന് പഞ്ചായത്തിനും ജനകീയ സമിതിക്കും വഗാഡും എൻഎച്ച് അതോറിറ്റിയും ഉറപ്പ് നൽകിയെങ്കിലും നടപ്പാക്കാത്തതാണ് നാടിന് ദുരിതം വിതച്ചത്.

മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് വഗാഡ് അധികൃതർക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ' ഓവ് ചാലുകളിലെ മണ്ണു നീക്കം ചെയ്തില്ലെന്ന് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് സ്ലാബ്കൾ ഇട്ട് പലയിടങ്ങളിലും ഓവ് ചാലുകൾമൂടി വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ ഊരാളുങ്കൽ സൊസൈറ്റിയെ സമീപിച്ചത്.

തൊഴിലാളികൾ ഓവ് ചാലുകളിൽ ഇറങ്ങി തടസങ്ങൾ ഒരു പരിധി വരെ നീക്കിയതോടെ വെള്ളം ഇറങ്ങിതുടങ്ങി . ജെസിബി ഉപയോഗിച്ചു ചെളിനീക്കം ചെയ്തു.

ദേശീയപാതനിർമ്മാണത്തിലുള്ള പ്രധാന ഓവ് പാലത്തിൽ വെള്ളമിറങ്ങാതെ ചെളിനീക്കം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കൂടാതെ കട്ടിയുള്ള ഇരുമ്പ് കമ്പികളും മുറിച്ചു മാറ്റേണ്ടതുണ്ട്.

  വെള്ളക്കെട്ട് നേരിടുന്ന ജനങ്ങളുടെ ദുരിതമകറ്റാൻ പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് യുഎൽസിസിഎസ് അധികൃതർ അറിയിച്ചു. നിർമ്മാണ മേഖലയിൽ ജനപക്ഷ മുഖമുള്ള യുഎൽസിസിയുടെ മാതൃകാപരമായ നടപടിയെ പ്രദേശവാസികൾ അഭിനന്ദിച്ചു.  

സിപിഐ എം ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത്, ലോക്കൽ കമ്മറ്റിയംഗം കെ പവിത്രൻ, വാർഡംഗം റിനീഷ്, ജനകീയ സമിതി കൺവീനർ ജയരാജ്, ആർ വിശ്വൻ, കെ പി മനോജൻ, ടി ബാലൻ,എം വി മനോജ്,കെ വി മോഹൻദാസ്, കക്കോക്കര പവിത്രൻ, ഒകെ രജീഷ് , ഇ എം അശോകൻ, രമേഷ് ബാബു  തുടങ്ങിയവർ നേതൃത്വം നൽകി.

#Adani's #negligence; #ULCC #scene #consolation #families who #kneeling #rice

Next TV

Related Stories
#highway |  ദേശീയപാത നിർമ്മാണത്തിലെ അപാകതക; താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി

Jul 6, 2024 09:28 PM

#highway | ദേശീയപാത നിർമ്മാണത്തിലെ അപാകതക; താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി

പലയിടത്തും മണ്ണിടിച്ചിൽ വെള്ളക്കെട്ട് മൂലം ദുരിതം...

Read More >>
 #Celebration  |  ഓർക്കാട്ടേരിയിൽ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

Jul 6, 2024 06:41 PM

#Celebration | ഓർക്കാട്ടേരിയിൽ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു

ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ...

Read More >>
#AKRamesh | സഹകരണ മേഖലയെ തകർക്കുക നവ ലിബറൽ ലക്ഷ്യം : എ. കെ. രമേശ്‌

Jul 6, 2024 06:19 PM

#AKRamesh | സഹകരണ മേഖലയെ തകർക്കുക നവ ലിബറൽ ലക്ഷ്യം : എ. കെ. രമേശ്‌

തന്ത്രങ്ങൾ മെനയുകയാണ് ഇത്തരം ശക്തികളുടെ ആത്യന്തിക ലക്ഷ്യമെന്നും ബെഫി മുൻ നേതാവ് എ. കെ രമേശ്...

Read More >>
#walldown | വൈക്കിലശ്ശേരിയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

Jul 6, 2024 06:06 PM

#walldown | വൈക്കിലശ്ശേരിയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

ചോറോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ എളമ്പിലാങ്കണ്ടിയിൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന കിണർ ആൾമറയും ഭിത്തിയും...

Read More >>
#Arakiladu |  റോഡിൽ അപകടം പതിയിരിക്കുന്നു; നടപടിക്കായി മുറവിളി

Jul 6, 2024 12:37 PM

#Arakiladu | റോഡിൽ അപകടം പതിയിരിക്കുന്നു; നടപടിക്കായി മുറവിളി

ശ്രദ്ധ തെറ്റിയാൽ ഓവുചാലിൽ വീഴുന്ന...

Read More >>
 #PournamiShankar  |  പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം;   വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

Jul 5, 2024 10:19 PM

#PournamiShankar | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

അമ്മ മഴക്കാറ് എന്ന നാടകത്തിെൻ്റെ റിഹേഴ്സൽ ക്യാമ്പിലാണ് സംഘടിച്ചെത്തിയ എത്തിയ ഏതാനും ആളുകൾ ചേർന്ന് അക്രമം...

Read More >>
Top Stories










News Roundup