Featured

#MDMA | ആയഞ്ചേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

News |
Nov 30, 2024 01:20 PM

ആയഞ്ചേരി: (vatakara.truevisionnews.com) അയഞ്ചേരി ടൗണിനടുത്ത് നിന്നും എം ഡി എം എയുമായി രണ്ടു പേർ പിടിയിൽ.

കല്ലിക്കണ്ടി സ്വദേശികളായ അൻഷിഫ്, ആഷിക് എന്നിവരാണ് പിടിയിലായത്. 5ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.

റുറൽ എസ് പി നിധിൻ രാജ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡി. വൈ.എസ്.പി പ്രകാശ് പടന്നയിലിൻ്റെ നിർദേശപ്രകാരം ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്, എ.എസ്.ഐ ഷാജി വി പി, സി.പി.ഓ അഖിലേഷ് ഇ കെ, വടകര എസ്.ഐ പവനൻ സി പി ഒ ഷാജി,വിജേഷ് എന്നിവരും അയഞ്ചേരി എയ്‌ഡ് പോസ്റ്റ് സിവിൽ പോലീസ് ഓഫിസർ ഷിജിത് മൊകേരി എന്നിവരും ചേർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

#Two #persons #arrested #five #grams #MDMA #Ayancheri

Next TV

Top Stories