Dec 29, 2024 10:32 AM

ആയഞ്ചേരി: (vatakara.truevisionnews.com) വർഗ്ഗീയത മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും കലഹിപ്പിക്കുന്നതിനും മാത്രമെ ഉപകരിച്ചിട്ടുള്ളു എന്നും, ഒരിടത്തും മനുഷ്യൻ്റെ സന്തോഷത്തിനും സ്വൈരജീവിതത്തിനും സഹായകമായിട്ടില്ലെന്നും സി.പി.എം നേതാവ് കെ ജെ ഷൈൻ ടീച്ചർ പ്രസ്താവിച്ചു.

മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് രാഷ്ട്ര പുരോഗതിക്ക് ഗുണകരമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

വടകരയിൽ വെച്ച് ജനുവരി 29, 30, 31 തീയ്യതികളിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി ആയഞ്ചേരി ടൗണിൽ മതം, വർഗ്ഗീയത, ഭരണകൂടം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അവർ.

ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

ആർ ബലറാം, കെ.വി. ജയരാജൻ എന്നിവർ സംസാരിച്ചു. അനിൽ ആയഞ്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

#Racism #not #paved #way #human #happiness #love #KJShineteacher

Next TV

Top Stories