Apr 11, 2025 10:45 AM

വടകര: (vatakara.truevisionnews.com) ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകര്‍ന്ന തോടന്നൂര്‍ യുപി സ്‌കൂളിനു വേണ്ടി പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12 ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു കോടി രൂപ ചെലവില്‍ ആധുനികനിലവാരത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് മുറികളില്‍ സ്മാര്‍ട്ട് ക്ലാസും എല്ലാ ക്ലാസുകളിലും സൗണ്ട് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതിഭാ സംഗമം, ദീര്‍ഘകാല സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപിക കെ.സജിതക്കുള്ള യാത്രയയപ്പും വേദിയില്‍ നടക്കും. 2024- 25 വര്‍ഷത്തെ മികച്ച വിദ്യാര്‍ഥിക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

വിവിധ എന്‍ഡോവ്‌മെന്റ് വിതരണവും വേദിയില്‍ നടക്കും. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലു മണിക്ക് നഴ്‌സറി കലോത്സവം, 6 മണി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

രാത്രി 9 മണിക്ക് ഓസ്‌കാര്‍ മനോജും സംഘവും അവതരിപ്പിക്കുന്ന ലൈവ് സ്റ്റേജ് ഷോയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ രമ്യ പുലക്കുന്നുമ്മല്‍, പി.ടി.എ.പ്രസിഡന്റ് എ.ടി.മൂസ, പ്രധാനാധ്യാപകന്‍ സജിത്ത്.സി.ആര്‍, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു

#New #building #Thodannoor #UP #School

Next TV

Top Stories