മാലിന്യത്തോടായി ഒഴുകുന്ന കരിമ്പനത്തോട് എങ്ങനെ ശുദ്ധീകരിക്കാം.? ശാശ്വത പരിഹാരം എന്ത്...?

മാലിന്യത്തോടായി ഒഴുകുന്ന കരിമ്പനത്തോട് എങ്ങനെ ശുദ്ധീകരിക്കാം.? ശാശ്വത പരിഹാരം എന്ത്...?
Oct 31, 2022 11:01 PM | By Vyshnavy Rajan

 വടകര: ആതുരാലയ സമീപത്തു തന്നെ മാലിന്യത്തോടായി ഒഴുകുന്ന കരിമ്പനത്തോട് എങ്ങനെ ശുദ്ധീകരിക്കാം.? ഈയൊരു ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വടകരയിലെ പ്രശസ്തമായ സഹകരണ ആശുപത്രിക്ക് സമീപമുള്ള കരിമ്പനത്തോട് മാലിന്യത്താലും ദുർഗന്ധത്താലും അടുത്തുപോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്.

ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചികിത്സയ്ക്കു വേണ്ടി വരുന്ന രോഗികളെ തന്നെയാണ്. രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ കൊതുകളുടെ കൂമ്പാരമാണ് ആശുപത്രിയിലെ രോഗികളുടെ കിടപ്പുമുറികൾ ഉൾപ്പെടെയുള്ളവ.

ആശുപത്രിക്ക് സമീപമുള്ള ഓട്ടോ തൊഴിലാളികൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവരൊക്കെ ഈ മലിനജലമായ കരിമ്പന തോട്ടിന്റെ അവസ്ഥ കണ്ട് ദുഃഖിതരാണ്. സമീപത്തെ ഹോട്ടലുടമ പലപ്രാവശ്യവും ഇത് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല.


മാസത്തിൽ ഒരു തവണയെങ്കിലും സന്നദ്ധ സേവന സംഘടനകളെ കൊണ്ടോ, നഗരസഭാ ഹരിത കർമ്മ സേനയെ കൊണ്ടോ തോട് വൃത്തിയാക്കിയാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി വരുന്ന രോഗികൾക്കും അവരുടെ കൂടെ വരുന്നവർക്കും അല്പം ഒരു ആശ്വാസകരമായിരിക്കും.

ആശുപത്രിയിൽ എത്തിയാൽ കൊതുക് കടിയും ചികിത്സയും ഒരേപോലെ നേരിടേണ്ട ദുരവസ്ഥയിലാണ് രോഗികൾ. കരിമ്പനത്തോട്ടിന്റെ മുകളിൽ കൂടെ തന്നെയാണ് ശുദ്ധജല വിതരണവും നടക്കുന്നത്. പൈപ്പ് പൊട്ടിയാൽ രണ്ടും കൂടി ചേർന്നു പോകാനുള്ള സാധ്യതയുമുണ്ട്.

കൊതുക ജന്യ രോഗങ്ങളായ മലേറിയ, കോളറ, തുടങ്ങിയവ പടർന്നു പിടിക്കുവാനും മാലിന്യം കലർന്ന കുടിവെള്ളം വഴിവെക്കും. ആശുപത്രിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങളിൽ വരുന്ന വിശ്വാസികളും ഇതുതന്നെയാണ് പറയുന്നത്. സന്ധ്യാ സമയമായാൽ ദുർഗന്ധവും കൊതുക് കടിയും കൊണ്ട് അങ്ങേയറ്റം ബുദ്ധിമുട്ടിലാണ്.


എല്ലാ മാസവും ഒരുതവണയെങ്കിലും മുടങ്ങാതെ വൃത്തിയാക്കി സൂക്ഷിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ ഈയൊരു തോടിനെ അകാല ചരമത്തിൽ നിന്നും രക്ഷപ്പെടുത്തുവാൻ സാധിക്കും എന്നാണ് അവരുടെ അഭിപ്രായം. വടകര നഗരസഭ അഭിമുഖീകരിക്കുന്ന മുഖ്യമായ പ്രശ്നം മാലിന്യ പ്രശ്നം തന്നെയാണ്.

ഇതിനുവേണ്ടി വ്യക്തമായ പഠന റിപ്പോർട്ട് തയ്യാറാക്കി വലിയൊരു പ്രോജക്ട് ആയി ഇതിനെ കൊണ്ടുവരാൻ ശ്രമിക്കണം. അതിൽ പ്രഥമ പരിഗണന നൽകേണ്ടത് ആശുപത്രി പരിസരങ്ങളിലുള്ള മാലിന്യത്തെ നിർമാർജനം ചെയ്യുവാനും പരിസരം ശുചീകരിക്കുവാനുമാണ്. ഇക്കാര്യത്തിൽ അധികൃതർ അനാസ്ഥ വെടിഞ്ഞുകൊണ്ട് സാമൂഹ്യ പ്രശ്നമാണ് ഇതെന്ന് മനസ്സിലാക്കി അഭിമുഖീകരിക്കുവാനും പരിഹാരം കണ്ടെത്തുവാനും സാധിക്കണം. അത്തരത്തിൽ ശുചിത്വ സുന്ദര വടകരയായി വടകരയെ മാറ്റാനും സാധിക്കും.

How to clean the blackhead that flows with the garbage.? What is the permanent solution?

Next TV

Related Stories
#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ  എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

Mar 17, 2024 07:21 PM

#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി...

Read More >>
#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

Feb 20, 2024 06:41 AM

#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

അച്ഛൻ്റെയും സഹോദരിയുടെയും ജീവൻ നഷ്ടപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റിയ സംഭവത്തെ കുറിച്ചുള്ള ആ കുറിപ്പ്...

Read More >>
Top Stories