വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് വോട്ട് തേടി വേറിട്ട ഒരു പ്രചരണവുമായി ഏറാമല ഗ്രാമപഞ്ചായത്തിലെ ആദിയൂര് ചെമ്പ്രയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ഉത്സവത്തിലെ വേറിട്ട ശൈലിയാണ് ഇവിടുത്തെ സോഷിലിസ്റ്റ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

പഴയകാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഏറാമലയിലെ നാട്ടിന്‍പുറങ്ങളില്‍ ചുമലിലേറ്റിയ മൈക്ക് സെറ്റിന്റെ കാതടുപ്പിക്കുന്ന ശബ്ദത്തോടെ ഞങ്ങളുടെ കൂടപിറപ്പിന് ഒരുവോട്ട് എന്ന മുദ്രാവാക്യവുമായി അവര്‍ മുന്നോട്ട് പോയി

മധുരമായ ശബ്ദതോടും വൈദ്യുതി അലങ്കാരത്തിന്റെ പ്രഭയയില് നാട്ടുവഴികള്‍ ആഘോഷമാക്കിയപ്പോള്‍ പഴകാല തെരഞ്ഞെടുപ്പ് ഓര്‍മ്മകളെ വീണ്ടെടുത്തു.

മെഗഫോണ്‍ കൈയിലേന്തി രാത്രികാലങ്ങളില്‍ വോട്ട് അഭ്യര്ത്ഥിച്ചുകോണ്ട് നടക്കുന്ന പ്രവര്‍ത്തകരുടെ ശബ്ദം വീണ്ടും നാട്ടുവഴികളില്‍ മുഴങ്ങികേട്ടു.

എല്‍ ജെ ഡി നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
News from our Regional Network
RELATED NEWS
