സെന്‍ട്രല്‍ മുക്കാളിയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു

By | Saturday May 23rd, 2020

SHARE NEWS

വടകര:സെന്‍ട്രല്‍ മുക്കാളിയിലെ കടകള്‍ വര്‍ഷ കാലത്ത് ദിവസങ്ങളോളം വെള്ളം കയറി അടച്ചിടുന്ന ദുരവ സ്ഥക്ക് പരിഹാരമാകുന്നു.

മുക്കാളി കാപ്പും, അനുബന്ധ തോടുകളും,ഓവ് ചാലും, ചളിനീക്കി ആഴം കൂട്ടുന്ന നടപടി അഴിയൂര്‍ ഗ്രാമചഞ്ചായത്തിന്റെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് യാഥാര്‍ത്ഥ്യമാവുന്നത്. ചോമ്പാല്‍ വികസന സമിതിയും യുനിറ്റിറസിഡന്‍സ് അസോസിയേഷനും വ്യാപാരി സംഘടനകളും മുന്‍കൈ എടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചയാത്ത്അംഗം റീനാ രയരോത്ത്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.ടി.മഹേഷ്, അശോകന്‍ ചോമ്പാല , പി.കെ.രാമചന്ദ്രന്‍, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, , കെ.കെ ശിവദാസ്, കെ. ടി. ദാമോധരന്‍,ടി.ടി.നാണു, രാജേന്ദ്രന്‍ അനുപമ, ടി.കെജിതേഷ്, ഹരിദാസന്‍ അനാമിക പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്