പൗരത്വ ഭേദഗതിക്കെതിരെ യു ഡി എഫ് മഹാറാലി; വടകരയില്‍ നിന്ന് അയ്യായിരം പേര്‍

By | Tuesday January 14th, 2020

SHARE NEWS

വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു ഡി എഫ് നേതൃത്വത്തില്‍ 18ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തിലും, മതേതര സംരക്ഷണ മഹാറാലിയിലും വടകരയില്‍ നിന്നും അയ്യായിരം പേരെ അണിനിരത്താന്‍ മുന്നണി വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

റാലി വിജയിപ്പിക്കാനായി മുന്നണിയുടെ മുന്‍സിപ്പാല്‍,പഞ്ചായത്ത് തല യോഗം ചേരും, നേതൃയോഗം കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം വി. എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. എന്‍. പി അബ്ദുള്ള ഹാജി, കോട്ടയില്‍ രാധാകൃഷ്ണന്‍, എം.സി വടകര, അഡ്വ. ഇ നാരായണന്‍ നായര്‍, പ്രദീപ് ചോമ്പാല, കെ.പി കരുണന്‍,ഒ,കെ കുഞ്ഞബ്ദുള്ള പ്രൊഫ. കെ. കെ. മഹമൂദ്, ശശിധരന്‍ കരിമ്പനപ്പാലം, എം ഫൈസല്‍, പി ബാബുരാജ്,സതീശന്‍ കുരിയാടി, പി എസ് രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്