ടി പിയെ കൊന്നവരോട് മരണം വരെ സന്ധിയില്ല : കെ കെ രമ

By | Wednesday March 14th, 2018

SHARE NEWS

കോഴിക്കോട്: താനടക്കമുള്ള ആര്‍എംപിക്കാരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്ന പി.മോഹനന്റെ പ്രസ്താവന അത്രമേല്‍ അവജ്ഞയോടെ പുച്ഛിച്ചു തള്ളുകയാണെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു. ചെങ്കൊടിയെ ചതിച്ചവരോടും ടിപിയെ വധിച്ചവരോടും മരണം വരെ സന്ധിയില്ല. എത്ര കള്ളങ്ങള്‍ കൊണ്ട് കഴുകിയിട്ടും മായാതെ തങ്ങളുടെ കൈയ്യില്‍ തെളിഞ്ഞു നില്‍ക്കുന്ന ടിപിയുടെ ചോരക്കറയില്‍ നിന്ന് രക്ഷപ്പെടാനുള്ള സിപിഎം നേതൃത്വത്തിന്റെ ഇത്തരം വിലകെട്ട അഭ്യാസങ്ങള്‍ പരിഹാസ്യമാണ്. ചന്ദ്രശേഖരനെ സ്‌നേഹിക്കുന്നവര്‍ ഇത്തരം കാപട്യങ്ങളിലും തറവേലകളിലും വീഴുമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ആക്രമിച്ചും നുണപറഞ്ഞും ആര്‍എംപിയെ തകര്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ട സിപിഎം നേതൃത്വം പുതിയ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങുകയാണെന്ന് കെ.കെ.രമ പ്രസ്താവനയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്