യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത  തിരുവള്ളൂര്‍ സ്വദേശി റിമാന്‍ഡില്‍

By | Friday April 12th, 2019

SHARE NEWS

വടകര: ഭര്‍തൃമതിയായ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ തിരുവള്ളൂര്‍ സ്വദേശിയെ വടകര കോടതി രണ്ടാഴ്ചത്തേക്ക റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഷോപ്പുടമയായ തിരുവള്ളൂരിലെ തയ്യില്‍ താഴെ വൈശാഖിനെയാണ്(29) സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താനും ചിത്രം മോര്‍ഫ് ചെയ്തതിനുമുള്ള ഐ.ടി ആക്ട് പ്രകാരം അറസ്റ്റ് ചെയതത്.

ഷോപ്പില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാനെത്തിയ് ഇയാള്‍ യുവതിയുമായി പരിചയം സ്ഥാപിക്കുകയും പിന്നീട് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് യുവതിയുടെ ഫോട്ടോ അശ്ശീല ചിത്രവുമായി മോര്‍ഫ് ചെയ്യുകയും അത് ഉപയോഗിച്ച് ബ്ലാക്ക മെയില്‍ ചെയ്യാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയുടെ ഭാര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്