Categories
Flash News

വടകരയിലെ സിഗ്നല്‍ പ്രശ്‌നം പരിഹരിച്ചു ;മന്ത്രി റിയാസിന് അഭിനന്ദന പ്രവാഹം

വടകര: ഹലോ മുഹമ്മദ് റിയാസ് ആണ്… പറയൂ നിങ്ങളുടെ പേര് എന്താണ്…. നിങ്ങളുടെ പരാതി എന്താണ്…. ഒരു വ്യത്യസ്തമായ രീതിയില്‍ പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഫോണ്‍ ഇന്‍ പരിപാടിയായ റിംഗ് റോഡ് വളരെ നല്ല രീതിയില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും, അതുപോലെ ഉടനടി പരിഹാരവും ലഭിക്കുന്ന നല്ല പരിപാടിയായി മാറിയിരിക്കുന്നു.

ഏതൊരാള്‍ക്കും അവരുടെ നാട്ടിലുള്ള പൊതുമരാമത്ത് റോഡിലെ തടസ്സങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, മറ്റ് പരാതികള്‍ മന്ത്രിയോട് ഫോണില്‍ നേരിട്ട് അറിയിച്ചാല്‍ അതുകേട്ട് വേണ്ട പരിഹാരങ്ങള്‍ കാണുന്ന പൊതുമരാമത്ത് മന്ത്രിയുടെ ഈ പരിപാടിക്ക് മികച്ച പൊതുജന സ്വീകാര്യത ലഭിച്ച് വരുന്നു. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ മന്ത്രിക്ക് അഭിനന്ദവും രംഗത്ത് ഏറെ ശ്രദ്ധേയമായി.

വടകര പെരുവാട്ടം താഴെ സിഗ്‌നല്‍ ലൈറ്റ് ദിശതെറ്റി പ്രവര്‍ത്തിക്കുന്ന സംഭവം യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുനീര്‍ സേവന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മന്ത്രിയുടെ വകുപ്പില്‍ പെട്ട വിഷയമല്ലാതിരിന്നിട്ടും മന്ത്രി എന്ന നിലയില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് വിവരം കൈമാറി ഉടന്‍ പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കുകയായിരുന്നു.


വടകര പെരുവാട്ടം താഴെ സിഗന്ല്‍ പ്രശ്‌നത്തെ കുറിച്ച് പൊതു പ്രവര്‍ത്തകനായി മുനീര്‍ സേവനയുടെ പ്രതികരണം

രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്ത് വടകര പെരുവാട്ടം താഴെ സിഗ്‌നല്‍ ലൈറ്റ് ദിശതെറ്റി പ്രവര്‍ത്തിക്കുന്നു എന്ന കാര്യം ഞാന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഒരുപാട് കാലമായി ഈ സിഗ്‌നല്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ തുടങ്ങീട്ട്. അപകട സാധ്യത കണ്ടാണ് ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി പറഞ്ഞത്. പരാതി കേട്ടതിനു ശേഷം മന്ത്രി പറഞ്ഞു അത് പൊതുമരാമത്ത് വകുപ്പില്‍ പെട്ടെതല്ല എന്നും നിങ്ങള്‍ പോലീസ് മേധാവിക്ക് ഒരു പരിധി കൊടുക്കുക ഞാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാം എന്നും. അതിന്റ അടിസ്ഥാനത്തില്‍ വടകര എംഎല്‍എ കെ കെ രമ, സി ഐക്കും, ട്രാഫിക് സ്റ്റേഷനിലും രണ്ടാം വാര്‍ഡ് വീരഞ്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ഫാഷിദ കെ കെ യുടെ നേതൃത്വത്തില്‍ ഇന്നലെ ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരം ട്രാഫിക് എസ്‌ഐയുടെ നേതൃത്വത്തില്‍ സിഗ്‌നല്‍ ലൈറ്റ് നന്നാക്കിയിരിക്കുന്നു. ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിക്കും, എംഎല്‍എ കെ കെ രമ, എസ് ഐ ശുഷാന്ത് കെ.എസ്. സി ഐ, എസ് ഐ, രാധാകൃഷ്ണന്‍ ട്രാഫിക് എസ് ഐ , വാര്‍ഡ് കൗണ്‍സിലര്‍ ഫാഷിദ കെ കെ എന്നിവര്‍ക്ക് ഒരായിരം അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ വളരെ ഗൗരവമായി വിഷയം കേള്‍ക്കുകയും അതിന്റെ മാര്‍ഗം പറഞ്ഞ് തരികയും ചെയ്ത പൊതുമരാമത്ത് മന്ത്രി ബഹുമാനപ്പെട്ട മുഹമ്മദ് റിയാസിനോടുള്ള കടപ്പാടും, നന്ദിയും അറിയിക്കുന്നു…

മുനീര്‍ സേവന വടകര

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP