ബാല പീഡനം : മടപ്പള്ളി സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

By | Tuesday April 3rd, 2018

SHARE NEWS

വടകര: വ്യത്യസ്ഥ സംഭവങ്ങളിലായി പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ രണ്ട് പ്രതികളെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു.

മടപ്പള്ളി പള്ളി വാതുക്കല്‍ ബഷീര്‍(55), മാടാക്കര സുനാമി കോളനിയില്‍ പ്രമോദ്(39), എന്നിവരെയാണ് എസ്.ഐ. പി.കെ.ജിതേഷും സംഘവും അറസ്റ്റ് ചെയ്തത്.

പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതേ പരാതിയില്‍ പ്രതിയായ മടപ്പളളി സ്വദേശി മങ്കമ്മ ജയന്‍ ഒളിവിലാണ് . ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .

ഒരുമാസംമുമ്പ് കണ്ണൂര്‍ക്കര കടപ്പുറത്ത് വെച്ചാണ് കേസ്സിനാസ്പദമായ ഒരു സംഭവം നടന്നത് .

മറ്റൊന്ന് കണ്ണൂക്കരയിലും അവസാനമായി അറക്കല്‍ പൂരത്തിന് കടപ്പുറത്ത് വെച്ചുമാണ് പീഡനംനടന്നത് . 14 വയസ്സുകാരനും, രക്ഷിതാവും നല്‍കിയ പരാതിയിലാണ് കേസ്സെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...