വടകരയിലെ ജ്വല്ലറി ജീവനക്കാരന്റെ വേര്‍പാട് സഹപ്രവര്‍ത്തകരെ കണ്ണീരിലാഴ്ത്തി

By | Thursday October 10th, 2019

SHARE NEWS

വടകര: ബസ് ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജ്വല്ലറി ജീവനക്കാരന് ദാരുണാന്ത്യം. വട്ടോളി സ്വദേശിയും റോയല്‍ ഗോല്‍ഡ് ജീവനക്കാരനുമായ പുളിയുള്ള പറമ്പത്ത് ഗോവിന്ദന്‍ മകന്‍ ജയന്‍ (52) ആണ് ഇ്ന്ന് രാവിലെയോടെ മരണപ്പെട്ടത്.
രാവിലെ ജ്വല്ലറിയിലേക്ക് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വടകരയിലേക്കുള്ള യാത്രാ മധ്യേ സ്വകാര്യ ബസ്സില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ നാദാപുരം ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. സഹപ്രവര്‍ത്തകന്റെ വേര്‍പാട് റോയല്‍ ഗോള്‍ഡ് ജീവനക്കാരെ കണ്ണീരിലാഴ്ത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്