വടകര: ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഓർക്കാട്ടേരി “ഒപ്പം” ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർത്ഥം കെ പി എ സി യുടെ ‘മഹാകവി കാളിദാസൻ’ നാടകം അവതരിപ്പിക്കുന്നു. ഏപ്രിൽ 20ന് വൈകീട്ട് 6 മണിക്ക് വടകര ടൗൺ ഹാളിലാണ് നാടകാവതരണം. നാടകത്തിന്റെ ബ്രോഷർ പ്രകാശനവും ടിക്കറ്റ് വില്പന ഉദ്ഘാടനവും പാറക്കൽ അബ്ദുള്ള എം എൽ എ നിർവ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഇ രാധാകൃഷ്ണൻ, പ്രസിഡന്റ് സി എം രജി, ട്രസ്റ്റ് അംഗങ്ങളായ കെ കെ അശോകൻ ഉമ്മളാട, പ്രദീഷ് സ്നേഹശ്രീ, എം വി ജഗൻനാഥൻ, പി പി അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
