Categories
Flash News

അഡ്വാന്‍സ് തുക നല്‍കി കാറുമായി കടന്ന് കളഞ്ഞ കേസില്‍ വടകര സ്വദേശിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

വടകര: അഡ്വാന്‍സ് തുക നല്‍കി കാറുമായി കടന്ന് കളഞ്ഞ കേസില്‍ കൊയിലാണ്ടി പൊലീസ് വടകര സ്വദേശിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. മുചുകുന്ന് സ്വദേശി അശ്വന്തിന്റെ ഉടമസ്ഥതയിലുള്ള മാരുതി വിറ്റാര കാര്‍ മോഷ്ടിച്ച കേസിലാണ് അടക്കാത്തെരു സ്വദേശി ഷരീഫ് അന്വേഷണം നേരിടുന്നത്.

. 9,50,000 (ഒമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ കാര്‍ വിറ്റതാണെന്നും അഡ്വാന്‍സ് തുകയായ 50,000 രൂപ പോലും മുഴുവനായി തരാതെ കാറുമായി ഷെരീഫ് മുങ്ങിയെന്നാണ് പരാതി. എഗ്രിമെന്റില്‍ 50,000 രൂപ നല്‍കിയെന്ന് എഴുതി നല്‍കിയെങ്കിലും 44,000 രൂപ മാത്രമാണ് നല്‍കിയതെന്ന് അശ്വന്തിന്റെ പരാതിയില്‍ പറയുന്നു.
നിരവധി തവണ ഫോണ്‍ മുഖേന ബന്ധപ്പെട്ടെങ്കിലും സഫീര്‍ പണം തരാന്‍ തയ്യാറായിട്ടില്ല. പ്രസ്തുത വാഹനം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമോയെന്ന ഭയവും പരാതിക്കാരനുണ്ട്. മാര്‍ച്ച് 18 ്‌ന് റൂറല്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും സഫീറിനയോ വാഹനത്തേയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP