നാവില്‍ കൊതിയൂറുന്ന ചെമ്മീൻ പത്തിരിയായാലോ ഇന്നത്തെ നോമ്പ് തുറക്ക്

By news desk | Tuesday June 12th, 2018

SHARE NEWS

നാവില്‍ കൊതിയൂറുന്ന ചെമ്മീൻ പത്തിരിയായാലോ ഇന്നത്തെ നോമ്പ് തുറക്ക് …

ആവശ്യമായ സാധനങ്ങള്‍ 

1   പൊന്നി അരി – രണ്ടരക്കപ്പ്
2   ചുവന്നുള്ളി – എട്ട് പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ ഉപ്പ് പാകത്തിന് തേങ്ങ – ഒരു മുറി, ചുരണ്ടിയത

3  തേങ്ങ – ഒരു മുറി, ചുരണ്ടിയത് മുളകുപൊടി – അര വലിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

4   മുളകുപൊടി – അര വലിയ സ്പൂൺ മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ ഉപ്പ് പാകത്തിന്

5   ചെമ്മീൻ തൊണ്ടു കളഞ്ഞത് – അരക്കപ്പ്

6   സവാള – മൂന്ന്, പൊടിയായി അരിഞ്ഞത് പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത് മല്ലിയില – അരിഞ്ഞത് ഒരു വലിയ സ്പൂൺ കറിവേപ്പില – രണ്ടു തണ്ട്, അരിഞ്ഞത് ഇഞ്ചി – ഒരു വലിയ കഷണം, ചതച്ചത് വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത് എണ്ണ പാകത്തിന്

പാകം ചെയ്യുന്ന വിധം

∙അരി കുതിർത്തു വച്ച ശേഷം രണ്ടാമത്തെ ചേരുവ ചേർത്ത് കട്ടിയായി അരച്ചെടുക്കുക.∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി വറുത്തു വയ്ക്കണം.∙നാലാമത്തെ ചേരുവ ചെമ്മീനിൽ പുരട്ടി, ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.∙ എണ്ണ ചൂടാക്കി, ആറാമത്തെ ചേരുവ വഴറ്റുക.∙ഈ കൂട്ടിലേക്ക് തേങ്ങ വറുത്തരച്ചതും ചെമ്മീൻ പൊരിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.അരച്ചു വച്ച മാവ് ചെറിയ ഉരുളുകളാക്കി, ഓരോ ഉരുളയും വാഴയിലയിൽ പരത്തുക. ഇതിനു മുകളിൽ ചെമ്മീൻ കൂട്ടു വച്ചു പരത്തി, മറ്റൊരു ഉരുളയെടുത്തു പരത്തി ചെമ്മീൻ കൂട്ടിനു മുകളിൽ വച്ചു മൂടുക. ∙അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...