ശിശുദിനത്തില്‍ അവര്‍ മുത്തശ്ശിമാരെ തേടിയെത്തി; കുട്ടികളോടൊപ്പം സമയം പങ്കിട്ട് എടച്ചേരി തണല്‍ അന്തേവാസികള്‍

By | Thursday November 15th, 2018

SHARE NEWS

വടകര: പുറമേരി വി.വി.എല്‍.പി.സ്‌കൂള്‍ അധികൃതര്‍ ഇത്തവണ ശിശുദിനാഘോഷം സംഘടിപ്പിക്കാന്‍ തെരഞ്ഞെടുത്ത് എടച്ചേരിയിലെ തണല്‍ അഗതി മ്ന്ദിരം.

ജീവിതാ സായാഹ്നത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന തണിലിലെ മുതിര്‍ പൗരന്‍മാര്‍ക്ക്് കുട്ടികള്‍ അവരെ തേടിയെത്തിയത് വേറിട്ട അനുഭവമായി. കൂട്ടുകുടുംബങ്ങള്‍ ഇല്ലാതാകുകയും അണു കുടുംബങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുത്തശ്ശന്‍മാരുടേയും മുത്തശ്ശിമാരുടേയും സാന്നിധ്യം ഇല്ലാതാകുന്ന സാഹചര്യത്തിലാണ് ഇത്തവണ തണല്‍ അഗതി മന്ദിരത്തിലേക്ക് വരാന്‍ സ്്കൂള്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.

വിദ്യാര്‍ത്ഥികള്‍ കഥയും പാട്ടും നൃത്തവുമെല്ലാം അവതരിപ്പിച്ച് ഏറെ നേരം തണലില്‍ ചെലവഴിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...