Categories

ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയിൽ തന്നെ; സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായക തെളിവാകും

വടകര : ആർ എം പി ക്കെതിരെയുള്ള ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയിൽ തന്നെയെന്ന് കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായക തെളിവാകുമെന്ന് പ്രതീക്ഷ.

ടി.പി. ചന്ദ്രശേഖരന്റെയും കെ.കെ. രമ എം.എൽ.എ.യുടെയും മകൻ അഭിനന്ദിനെയും ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെയും വധിക്കുമെന്നുള്ള ഭീഷണിക്കത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ഊർജിതമാക്കി.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നു. വടകര അടക്കാത്തെരു പോസ്റ്റ് ഓഫീസിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.


ഈ പോസ്റ്റ് ഓഫീസിലേക്ക് കത്ത് പോസ്റ്റ് ചെയ്യുന്ന തപാൽപെട്ടിയുടെ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് നോക്കുന്നത്.

സമീപത്തെ ഒരു ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വടകര സി.ഐ. കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

ഭീഷണിക്കുപിന്നാലെ കെ.കെ. രമ എം.എൽ.എ.യുടെ ഓഫീസ്, ഒഞ്ചിയത്തെ വീട്, എൻ. വേണുവിന്റെ വീട് എന്നിവയുടെ പരിസരങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

രമയ്ക്കും എൻ. വേണുവിനും പോലീസ് ഗൺമാന്റെ സുരക്ഷയുണ്ട്.

ഇത് തുടരുകയും ചെയ്യുന്നുണ്ട്. സമീപകാലത്തെ സ്വർണക്കടത്ത് സംഭവങ്ങളിൽ എൻ. വേണുവും കെ.കെ. രമയും ഉൾപ്പെടെയുള്ള ആർ.എം.പി.ഐ. നേതാക്കൾ ചാനലുകളിലും മറ്റും സി.പി.എമ്മിനെതിരേ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു.

ഭീഷണിക്കത്തിൽ എൻ. വേണുവിനോട് ആവശ്യപ്പെടുന്നതും ചാനലുകളിൽ വന്ന് ചർച്ച നടത്തരുതെന്നാണ്. ഈ സാഹചര്യത്തിൽ സ്വർണക്കടത്തുസംഘങ്ങളാണോ ഭീഷണിക്കുപിന്നിലെന്നും സംശയമുണ്ട്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: The threat was posted in Vadakara itself; CCTV The visuals will be crucial evidence

NEWS ROUND UP