Categories
Flash News

വടകരയെ ചൊല്ലി യുഡിഎഫില്‍ ഭിന്നത

വടകര: കഴിഞ്ഞ തവണ ജെഡിയു മത്സരിച്ച വടകര നിയമസഭാ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ ആര്‍എംപി സഹകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഭിന്നത രൂക്ഷമായി. മുസ്ലീം ലീഗും സ്ഥലം എം പി കെ മുരളിധരനും ആര്‍എംപി ബന്ധം യുഡിഎഫിന് ഗുണം ചെയ്യുമെന്ന നിലപാടിലാണ്.


കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ആര്‍എംപി ഉള്‍പ്പെടുന്ന ജനകീയ മുന്നണി സംവിധാനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഏറ്റെടുവിലായി വടകരയില്‍ കെ കെ രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. വടകര മണ്ഡലം മുസ്ലീംലീഗ് ഏറ്റെടുക്കാനും ലീഗിന്റെ സീറ്റില്‍ കെ കെ രമയെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്.

പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന്
കെ. മുരളീധരന്‍ എംപി.


പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമാണ്. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

കൂട്ടായ ചര്‍ച്ചയും പ്രവര്‍ത്തനവും വേണമെന്ന് പറഞ്ഞുകഴിഞ്ഞു. വേറൊന്നും അക്കാര്യത്തില്‍ പറയാനില്ല. കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയില്ല. എല്ലാ ഗുണദോഷങ്ങളുടെയും പൂര്‍ണമായ ഉത്തരവാദിത്വം നേതൃത്വത്തിന് തന്നെയാണ്. കൂട്ടായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമായിരിക്കും. ആര്‍എംപിയുമായുള്ള ബന്ധം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തിന് ഗുണം ചെയ്തു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിലെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന മുന്‍ നിലപാട് കെ. മുരളീധരന്‍ ആവര്‍ത്തിച്ചു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP