തീവ്രവാദ ശക്തികള്‍ വളരുന്നതില്‍ ഇടത് വലത് മുന്നണികള്‍ക്ക് തുല്യ പങ്ക് കെ പി ശശികല

By news desk | Wednesday May 16th, 2018

SHARE NEWS

കുറ്റ്യാടി: മനുഷ്യ മനസാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് കാശ്മീരിലെ കത്‌വയില്‍ സംഭവിച്ചത്. ഇതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളെ ബന്ധപെടുത്തേണ്ടതില്ല. ഇരു വിഭാഗങ്ങള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടായാല്‍ അതില്‍ വിഭാഗീയതകര്‍ത്തുന്നവരാണ് ദേശ ദ്രോഹികള്‍.

കേരളത്തില്‍ തീവ്രവാദം വളര്‍ന്നതിന്ന് പിന്നില്‍ ഇടത് ,വലത് മുന്നണികള്‍ക്ക് തുല്യമായ പങ്കാണ് ഉള്ളതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട്. കെ.പി ശശികല ടീച്ചര്‍ പറഞ്ഞു ഹിന്ദു സ്വാഭിമാന്‍ റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുയായിരുന്നു അവര്‍.

ഹൈന്ദവ ജനത എന്നും സഹനത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഖിലാഫത്ത് ലഹളയില്‍ കോണ്‍ഗ്രസ്സിന് പറ്റിയ അമളി കമ്മ്യൂണിസ്റ്റ് കാരനും നേരിടേണ്ടി വരും. കേരളത്തിലെ ഇടത് സര്‍ക്കാറിന്ന് ഹൈന്ദവ വിരുദ്ധതയുടെ മുഖമാണ്.

സര്‍ക്കാര്‍ പിടിച്ചെടുത്ത ക്ഷേത്ര ഭൂമികളുടെ ആദായം ക്ഷേത്രങ്ങള്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു. ശശികല ടീച്ചര്‍ പറഞ്ഞു.

യോഗത്തില്‍ പി.കെ.ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.സൈനു. ജില്ല സെക്രട്ടറി രാജേഷ് പെരുമുണ്ടശേരി, ഇ.കെ.ബാബു.എം.പി.ബിനു, കെ.കെ അഭിലാഷ്, ടി.പ്രദീപന്‍ കെ.കെ.വിനോദന്‍, കെ.കണാരന്‍, എന്‍.കെ പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...