മേമുണ്ടയില്‍ റോഡില്‍ നിറിയെ കുഴികള്‍; റോഡില്‍ തെങ്ങിന്‍ തൈ നട്ട് യൂത്ത് കോണ്‍ഗ്രസ് 

By | Thursday June 20th, 2019

SHARE NEWS

വടകര: വടകര ആയഞ്ചേരി റൂട്ടില്‍ മേമുണ്ട ടൌണിലെ റോഡിലുണ്ടായ കുഴികള്‍ നികത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് വില്ല്യാപ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയില്‍ തെങ്ങിന്‍ തൈ നട്ട് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് ബവിത് മലോല്‍ ഉദ്ഘാടനം ചെയ്യ്തു. വില്ല്യാപ്പളളി മണ്ഡലം പ്രസിഡണ്ട് വി.പ്രദീപ് കുമാര്‍, അജ്മല്‍ മേമുണ്ട, രജീഷ് പുതുക്കുടി, ഗൌതം വൈശാഖ്, അ നുലാല്‍ പൊന്നാറത്ത് എന്നിവര്‍ പ്രസംഗിച്ചു.

സമരത്തിന് സുധീഷ് പുതക്കടി, ഷിബു ചിങ്ങാറമ്പത്ത്, ദിനേശ് ബാബു കൂട്ടങ്ങാരം, അമല്‍ കെ. ടി. വിപിന്‍.വി.കെ., നിധീഷ് എസ്.കെ എന്നിവര്‍ നേതൃത്വം നല്‍കി.

ബോംബ് വേട്ട ഭീതി വിട്ടുമാറാതെ കീഴല്‍ പ്രദേശം ………

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്