ബി.ഡി.കെ വടകര അഞ്ചാം വാർഷികം ആഘോഷിച്ചു

ബി.ഡി.കെ വടകര അഞ്ചാം വാർഷികം ആഘോഷിച്ചു
Jan 18, 2022 04:38 PM | By Anjana Shaji

വടകര : ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി രൂപീകരണത്തിൻ്റെ അഞ്ചാം വാർഷികം ആഘോഷിച്ചു.

ബി.ഡി.കെ സംസ്ഥാന കോഡിനേറ്റർ ബിജോയ്‌ ബാലകൃഷ്ണൻ കേക്ക് മുറിച്ചു കൊണ്ട് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു.കോവിഡ് കാലമായ കഴിഞ്ഞ ഒരു വർഷത്തിനുള്ളിലും 46 ഓളം രക്തദാന ക്യാമ്പുകൾ നടത്താനും ആയിരത്തിലേറെ ദാതാക്കൾക്ക് വിവിധ ആശുപത്രികളിലെ രക്ത ബാങ്ക് വഴി രക്തദാനം നടത്താനും ബി.ഡി.കെ വടകരക്ക് കഴിഞ്ഞിട്ടുണ്ട്.

തുടർച്ചയായി ഒരു വർഷത്തോളം വടകര തെരുവിലുള്ളവർക്ക് അക്ഷയപാത്രത്തിലൂടെ സ്നേഹസദ്യ നൽകി ,97 പേർ കേശദാനത്തിലും 77 ഭക്ഷ്യകിറ്റുകൾ അർഹരായവർക്ക് എത്തിക്കാനും കഴിഞ്ഞു. തെരുവിൽ കഴിയുന്നവർക്ക് സ്നേഹപുതപ്പുകൾ നൽകി.


രക്തദാന രംഗത്ത് മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും, പാലിയേറ്റീവ് വളണ്ടിയർമാരായും സാമൂഹ്യ സേവന രംഗത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ പൊതുജന സഹകരണത്തോടെ ബി.ഡി.കെ പ്രവർത്തകർ നടത്തുന്നുണ്ട്.ബി.ഡി.കെ സംസ്ഥാന കോഡിനേറ്റർ ബിജോയ് ബാലകൃഷ്ണൻ, ബി.ഡി.കെ വടകര പ്രസിഡണ്ട് അൻസാർ ചേരാപുരം എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു.

വാർഷികത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് ട്രെയിനിങ്ങ് ക്ലാസ് നടത്തി.കോഴിക്കോട് ഇനിഷേറ്റീവ് പാലിയേറ്റീവ് വടകര ചെയർമാനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ.ഹേമചന്ദ്രൻ മാസ്റ്റർ സമാപന സമ്മേളന ഉദ്ഘാടനം ചെയ്തു പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസെടുത്തു.

ബി.ഡി.കെ താലൂക്ക് വൈസ് പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു .ബി.ഡി.കെ വടകര സെക്രട്ടറി മുഹമ്മദ് കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുദസ്സിർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പാലിയേറ്റീവ് വടകര കൺവീനർ ഇസ്മയിൽ മൂസ്സ,ഷമീർ ബി.ഡി.കെ താലൂക്ക് പ്രസിഡണ്ട് അൻസാർ ചേരാപുരം, കോഡിനേറ്റർമാരായ ഹസ്സൻ തോടന്നൂർ, മുഹമ്മദ് ചിയ്യൂർ, മുനീബ്r കറ്റോടി എന്നിവർ ആശംസകളർപ്പിച്ചു. വളണ്ടിയർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെച്ചു സംസാരിച്ചു.

BDK Vadakara celebrated its fifth anniversary

Next TV

Related Stories
മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

May 28, 2022 08:55 PM

മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ...

Read More >>
ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

May 28, 2022 07:42 PM

ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ...

Read More >>
കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 28, 2022 07:31 PM

കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ്...

Read More >>
തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

May 28, 2022 05:33 PM

തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം...

Read More >>
കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

May 28, 2022 04:26 PM

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു...

Read More >>
അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

May 28, 2022 04:07 PM

അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

അഴിത്തല അഴിമുഖത്ത് തോണി അപകടത്തിൽ മൂന്ന് മത്സ്യതൊഴിലാളികൾക്ക്...

Read More >>
Top Stories