ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം; വൻ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം; വൻ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്
Jul 4, 2022 02:52 PM | By Vyshnavy Rajan

ടിമുടി മാറ്റവും പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സുരക്ഷയ്ക്കും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. അബദ്ധത്തില്‍ അയച്ച മെസേജുകള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കുന്നതാണ് പുതിയ ഫീച്ചറുകളെന്നാണ് റിപ്പോര്‍ട്ട്.

സന്ദേശങ്ങള്‍ അയച്ച് രണ്ട് ദിവസത്തിന് ശേഷം അത് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി വാട്‌സ്ആപ്പ് അതിന്റെ ബീറ്റ ചാനലില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ‘ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചര്‍ നിലവില്‍ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡുമാണിത്.

ഇതിന്റെ സമയപരിധി രണ്ട് ദിവസമാക്കാനാണ് നീക്കം. ഈ ഫീച്ചര്‍ പ്രകാരം ടെകസ്റ്റ് സന്ദേശങ്ങള്‍ക്ക് മാത്രമല്ല, ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയലുകള്‍ അണ്‍സെന്‍ഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് 2.22.4.10 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ കണ്ടെത്തിയത്.

പുതിയ ഫീച്ചര്‍ വരുന്നതോടെ അയച്ച സന്ദേശങ്ങള്‍ രണ്ട് ദിവസവും 12 മണിക്കൂറും കഴിഞ്ഞ് ഉപയോക്താക്കള്‍ക്ക് അണ്‍സെന്‍ഡ് ചെയ്യാന്‍ കഴിയും. മെസേജ് ഡിലീറ്റ് ചെയ്യലുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറിലും വാട്‌സാപ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും.

ചാറ്റിലെ എല്ലാ സന്ദേശങ്ങളും മീഡിയ ഫയലുകളും ഇല്ലാതാക്കാന്‍ ഈ ഫീച്ചര്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിച്ചേക്കും. ഇത് ഇതുവരെ ബീറ്റാ പതിപ്പുകളില്‍ എത്തിയിട്ടില്ല. അതുകൊണ്ട് സാധാരണ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കാന്‍ വളരെയധികം സമയമെടുക്കും.

More time to delete; WhatsApp with big changes

Next TV

Related Stories
എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക; വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്.

Aug 7, 2022 02:12 PM

എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക; വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്.

എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതിനിടെ വിശദീകരണവുമായി ഐഎസ്ആര്‍ഒ...

Read More >>
ദുരുപയോഗം ചെയ്യപ്പെടുന്നു; 22 ലക്ഷം ഇന്ത്യൻ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

Aug 5, 2022 05:19 PM

ദുരുപയോഗം ചെയ്യപ്പെടുന്നു; 22 ലക്ഷം ഇന്ത്യൻ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

ദുരുപയോഗം ചെയ്യപ്പെടുന്നു; 22 ലക്ഷം ഇന്ത്യൻ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു...

Read More >>
348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം

Aug 3, 2022 05:43 PM

348 മൊബൈൽ ആപ്പുകൾ വിലക്കി കേന്ദ്രം

348 മൊബൈൽ ആപ്പുകൾ വിലക്കി...

Read More >>
ജൂലൈ 29ന് ഭൂമി കറക്കം പൂര്‍ത്തിയാക്കിയത് 24 മണിക്കൂര്‍ തീരും മുന്‍പേ; കാരണം ഇതാണ്

Aug 2, 2022 12:08 AM

ജൂലൈ 29ന് ഭൂമി കറക്കം പൂര്‍ത്തിയാക്കിയത് 24 മണിക്കൂര്‍ തീരും മുന്‍പേ; കാരണം ഇതാണ്

ജൂലൈ 29ന് ഭൂമി കറക്കം പൂര്‍ത്തിയാക്കിയത് 24 മണിക്കൂര്‍ തീരും മുന്‍പേ; കാരണം ഇതാണ്...

Read More >>
 ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ നിരോധിച്ചു; ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കി

Jul 29, 2022 04:35 PM

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ നിരോധിച്ചു; ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കി

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ നിരോധിച്ചു; ആപ്പ് സ്റ്റോറുകളിൽ നിന്ന്...

Read More >>
ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോൺ മസ്‌ക്

Jul 9, 2022 11:32 AM

ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോൺ മസ്‌ക്...

Read More >>
Top Stories