വടകര : ഓർക്കാട്ടേരിയിൽ ഒരു മരണം. പനി ബാധിച്ച് മരിച്ചയാൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വൈക്കിലശ്ശേരി റോഡിൽ വയോധികൻ മരിച്ചത് എച്ച്1 എൻ1 ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു.
നെടൂളി രാമചന്ദ്രൻ (72) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് ഓർക്കാട്ടേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
എച്ച്1 എൻ1 സ്ഥീരികരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. ബോധവത്കരണവും പനിസർവേയും നടത്തി.
പനിയുടെ ലക്ഷണമുള്ളവർക്ക് പ്രതിരോധമരുന്ന് നൽകി. മെഡിക്കൽ ഓഫീസർ ഡോ. ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ശശി എന്നിവർ നേതൃത്വം നൽകി.
Orcateri is a death; H1N1 was confirmed in the person who died of fever