വടകര: ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുജനാരോഗ്യ വിഭാഗത്തിനും ലാബിനും വേണ്ടിയുള്ള പുതിയ കെട്ടിടം ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ 16,96,40,000 രൂപയുടെ പദ്ധതികൾ ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു.
രണ്ടു വർഷത്തിനകം അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ചുകൊണ്ട് പുതിയ പദ്ധതികൾ നടപ്പിലാക്കും. പി എച്ച് സികളായ കുത്താളി, കക്കയം,സബ് സെന്ററുകളായ മാടത്തുംപൊയിൽ, എടവരാട്, പെരുമണ്ണ, എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ അനുവദിച്ചു.
ഡിസ്ട്രിക്ട് വെക്ടര്‍ കണ്ട്രോള് യൂണിറ്റിനു വേണ്ടിയുള്ള പുതിയ കെട്ടിടവും വെര്‍ട്ടിക്കല്‍ എക്സ്റ്റന്‍ഷന്‍ ഓഫ് ട്രയിനിംഗ് സെന്ററും പദ്ധതിയിൽ ഉൾപ്പെടും.
പി എച്ച് സി ചൂലൂര്‍, ജീവതാളം പദ്ധതിക്ക് കീഴിൽ റീ ക്രിയേഷന് ഹബ്, എഫ് ഡബ്ള്യൂ സി കൂത്താളി, സബ് സെന്റര്‍ പാലക്കല്‍, സബ് സെന്റര്‍ കോടിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ടിബി ബാധിതര്‍ക്ക് വേണ്ടിയുള്ള പുനരധിവാസകേന്ദ്രത്തിന്റെ നിർമ്മാണത്തിനും ജില്ലാ ടി ബി സെന്ററിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്. ആരോഗ്യ കേരളം ആർ ഒ പി പ്രകാരമാണ് ജില്ലയിൽ പദ്ധതികൾ നടപ്പാക്കുന്നത്.
Medilab at Ayanchery; Health Minister announced 17 crore projects in the district