വിറക് മോഷണം ആരോപിച്ച് ദമ്പതികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം

By | Tuesday August 20th, 2019

SHARE NEWS

വടകര : വീട്ടില്‍ നിന്നും വിറക് മോഷണം പോയെന്നാരോപിച്ച് മലോല്‍മുക്ക് നാല് സെന്റ് കോളനിയിലെ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

ഈ മാസം 5 ന് വൈകുന്നേരം 5 മണിക്ക് വീട്ടില്‍ നിന്നും മണ്‍പാത്രം വാങ്ങാനെന്ന വ്യാജേനവിളിച്ചിറക്കിയായിരിന്നു മര്‍ദ്ദിച്ചത്.കോളനിയിലെ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മണ്‍പാത്ര നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന മണികണ്ഠും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.
അയല്‍ക്കാരനായ യുവാവും സഹോദരനും മറ്റൊരൊളെയും കൂട്ടി വന്നാണ് മര്‍ദ്ദിച്ചത്. മണികണ്ഠനെ വിറക് കൊള്ളി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ നിലവിളിച്ച കൊണ്ട് തടയാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കും പരിക്കേറ്റു.രണ്ടു പേരും 5 ദിവസം വടകര ഗവ: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മണികണ്ഠന് ആന്തരിക അവയവങ്ങള്‍ക്കു ക്ഷതമേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ ചികിത്സയിലാണ്. വടകര പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും ആക്ഷേപമുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്