Categories
Flash News

ഏറാമലയില്‍ എല്‍ജെഡി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എംപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഓര്‍ക്കാട്ടേരി: ഏറാമലയില്‍ റോഡ് നിര്‍മ്മാണ അപാകത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് എല്‍ജെഡി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ആര്‍എംപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. ആര്‍എംപി പ്രവര്‍ത്തകനായ മാങ്ങോട്ട് കുനി ഷാജിക്കെതിരെയാണ് കേസെടുത്തത്.

എല്‍ജെഡി പ്രവര്‍ത്തകനും ഏറാമല സഹകരണ ബാങ്ക് ശാഖ സെക്യൂരിറ്റിയുമായ ടി.പി അനില്‍കുമാറിനാണ് (50) മര്‍ദനമേറ്റത്. തലക്കു പരിക്കേറ്റ ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറാമല തുരുത്തിമുക്കില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ഡ്രെയിനേജ് കെട്ടുന്നതിലെ അപാകത കരാറുകാരനോട് പരാതിപ്പെടുന്നതിനിടയിലാണ് വാക്കേറ്റമുണ്ടായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ടി പി അനില്‍കുമാറിനെ എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP