Categories
Flash News

എസ് എഫ് ഐ നേതാക്കള്‍ക്കെതിര അക്രമം : കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ(എം)

വടകര: കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ 138, 139 ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ എസ് എഫ് ഐ നേതാക്കളായ അരുള്‍ ഘോഷ്, ടി.കെ.അഖില്‍, അരുണ്‍ ജെഎസ് എന്നിവരെ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

138, 139 ബൂത്തുകളില്‍ പോളിംഗ് ദിവസം രാവിലെ മുതല്‍ ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിച്ച് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് പോകുന്ന പ്രവര്‍ത്തകരെ മുടപ്പിലാവില്‍ വച്ച് പത്തോളം പേര്‍ വളഞ്ഞുവെച്ച് അക്രമിച്ചെന്നാണ് പരാതി.


സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മുടപ്പിലാവില്‍ പ്രദേശത്ത് ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ട് കുഴപ്പം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പോലീസ് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം പതിയാരക്കര ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP