കൊറോണയെ നേരിടാന്‍ സേവന സന്നദ്ധരായി അഴിയൂരിലെ ഓട്ടോ തൊഴിലാളികള്‍

By | Wednesday March 25th, 2020

SHARE NEWS

വടകര: കോവിഡ് 19 വൈറസ് ബാധ മുന്‍കരുതലിന്റെ ഭാഗമായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 200 കഴിഞ്ഞതിനാല്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവിശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ തയ്യാറായി ഓട്ടോ തൊഴിലാളികള്‍.
വാര്‍ഡ്തല ദ്രുത കര്‍മ്മ സേന കണ്‍വീനര്‍മാരുടെ അഭ്യര്‍ത്ഥന ലഭിച്ചാല്‍ സൗജന്യ നിരക്കില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ നിരീക്ഷണത്തിലുള്ളവരുടെ വിടുകളില്‍ സാധനങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കുവാന്‍ തയ്യാറായി . പഞ്ചായത്തില്‍ വെച്ച് ചേര്‍ന്ന ഓട്ടോ തൊഴിലാളി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെര്‍സണ്‍ ജസ്മിനകല്ലേരി, പഞ്ചായത്ത് സെക്രട്ടറി, ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ നസീര്‍, ചോമ്പല്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിഖില്‍ , ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.കെ.ഉഷ,തൊഴിലാളി പ്രതിനിധികളായ ഫര്‍സല്‍ കെ.പി, അശോകന്‍ തൈക്കണ്ടി ,സുഭാഷ് ബാബു, എം.എം.പ്രദീപ്, എന്നിവര്‍ സംസാരിച്ചു.
മാഹി റയില്‍വ്വെ സ്റ്റേഷന്‍, അഴിയൂര്‍ ചുങ്കം, കുഞ്ഞിപ്പള്ളി, മുക്കാളി എന്നി സ്ഥലങ്ങളിലെ ഓട്ടോ തൊഴിലാളികളാണ് സേവന സന്നന്ധരായി മുന്നോട്ട് വന്നത്, ഇതിനായി വാട്ട സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഫോണ്‍: 9645243922

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്