Categories

വടകരയിലും വോട്ട് മറിക്കല്‍ ആരോപണം ബി.ജെ.പി.യുടെ വോട്ടില്‍ വന്‍ കുറവ്

വടകര: വടകര മണ്ഡലത്തില്‍ ബി.ജെ.പി.ക്ക് വന്‍തോതില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എം. രാജേഷ് കുമാര്‍ 13,937 വോട്ട് നേടിയിരുന്നു. ഇത്തവണ രാജേഷ് കുമാര്‍ തന്നെ മത്സരിച്ചിട്ടും കിട്ടിയത് 10,225 വോട്ട് മാത്രം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. നേടിയ 9469 വോട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് മണ്ഡലത്തില്‍നിന്ന് പതിനെട്ടായിരം വോട്ട് നേടാനായി. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബി.ജെ.പി. ഏറെ പിറകിലായി എന്നാണ് വിലയിരുത്തല്‍. ബി.ജെ.പി. വോട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി. സ്ഥാനാര്‍ത്ഥിക്ക്് മറിച്ചുനല്‍കിയെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

നാദാപുരത്ത് ബിജെപി വോട്ട് മറിച്ചു; അയ്യായിരത്തിലേറെ വോട്ട് കാണാനില്ല


നാദാപുരം: ഇഞ്ചോടിഞ്ച് പൊരുതി നാദാപുരത്ത് ഇ കെ വിജയന്‍വിജയിച്ചപ്പോള്‍ അയ്യായിരത്തിലേറെ ബി ജെ പി വോട്ട് കാണാനില്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാറുമായി ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന എല്‍ഡിഎഫ് ആരോപണം ശരി വെക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകള്‍.3,385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്

നാദാപുരം മണ്ഡലത്തില്‍ ഇ കെ വിജയന്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 175671 വോട്ടില്‍ 80,287 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 76,902 വോട്ട് നേടി അഡ്വ. കെ പ്രവീണ്‍കുമാര്‍ (ഐഎന്‍സി) രണ്ടാം സ്ഥാനത്തെത്തി. 10,290 വോട്ട് നേടി എം പി രാജന്‍ (ബിജെപി) മൂന്നാമതെത്തി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP