നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍മാവ് ക്ഷേത്രത്തിനുമുകളില്‍ കടപുഴകി വീണു; ഒഴിവായത്‌ വന്‍ ദുരന്തം

By | Wednesday July 10th, 2019

SHARE NEWS

ന്യൂ മാഹി: പെരിങ്ങാടില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍മാവ് കടപുഴകി വീണ് ക്ഷേത്രം പൂര്‍ണമായി തകര്‍ന്നു. ഇന്ന്് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിന് നടുക്കികൊണ്ട് കൂറ്റന്‍മാവ് കടപുഴകിവീണത്. മങ്ങാട് വാണുകണ്ടം ഭഗവതി ക്ഷത്രത്തിലെ ഉപക്ഷേത്രമായ വസൂരി ഭഗവതി ക്ഷത്രമാണ് മരം വീണ് പൂര്‍ണമായി തകര്‍ന്നത്.സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് മരം മാറ്റി തുടങ്ങി.

ഉച്ചപൂജ കഴിഞ്ഞ് നട അടച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഏതാണ്ട് 300 വര്‍ഷത്തോളം പഴക്കമുള്ളതായി കരുതുന്ന മാവാണ് കടപുഴകിയത്. ഉത്സവസമയങ്ങളില്‍ 30 ഓളം തെയ്യങ്ങള്‍ കെട്ടിയാടുന്ന വസൂരി ഭഗവതി ക്ഷേത്രം പൂര്‍ണമായി തകര്‍ന്നു.

ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടെന്നാണ് വിലയിരുത്തല്‍. ന്യൂ മാഹി വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്