Categories

വടകരയില്‍ പ്രചാരണത്തിന് ഇറങ്ങി എ പി അബ്ദുള്ള കുട്ടി

വടകര: ത്രികോണ മത്സരം ശക്തമായ വടകര നഗരസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡിഎ മുന്നണി പ്രചാരണം ശക്തമാക്കി. തീരേദേശ മേഖലയില്‍ നടന്ന പ്രചാരണത്തിന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ . പി അബ്ദുള്ളക്കുട്ടി നേതൃത്വം നല്‍കി. കുരിയാടി വാര്‍ഡിലെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു .


ബി ജെ പി വടകര മണ്ഡലം പ്രസിഡന്റ് പി വ്യാസന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന സമിതിയംഗം രജനീഷ് ബാബു, വടകര മുന്‍സിപ്പാലിറ്റിയിലെ സ്ഥാനാര്‍ത്ഥികളായ സുരക്ഷിത ടി.പി (ഒന്നാം വാര്‍ഡ്) വിജയലക്ഷ്മി ടീച്ചര്‍ (9ാം വാര്‍ഡ്) ബീനാ മനോഹരന്‍( 47ാം വാര്‍ഡ് ) എന്നിവര്‍ സംസാരിച്ചു . ബി ജെ പി ചടങ്ങില്‍ വി. പ്രഹ്ലാദന്‍ സ്വാഗതവും നിജീഷ് ടി.പി നന്ദിയും
പറഞ്ഞു

നഗരസഭയിലെ 3,4,6,7 എന്നീ ഡിവിഷനില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പര്യാടനം പഴങ്കാവ് ഭഗവതി ക്ഷേത്രം, പരവന്തല ശ്രീ സുബ്രമണ്യ ക്ഷേത്രം, തെരു ഗണപതി ക്ഷേത്രം എന്നീ ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട് കയറിയുള്ള പ്രചരണത്തിന് തുടക്കമായി, പരവന്തല ആറാം വാര്‍ഡ് ബി ജെ.പി സ്ഥാനര്‍ത്ഥിയായി മത്സരിക്കുന്ന ബിജിത്ത്കുമാര്‍ മൂന്നാം വാര്‍ഡില്‍ ശ്രീലത രാജേഷ്, നാലാം വാര്‍ഡില്‍ മത്സരിക്കുന്ന പുനത്തില്‍ ശ്യം ജിത്ത് , . എഴാം വാര്‍ഡില്‍ ബിന്ദു വിനോദന്‍ എന്നിവര്‍ വോട്ട് അഭ്യര്‍ത്ഥിച്ച് ജനങ്ങളിലേക്ക് ഇറങ്ങി.


 

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP