വടകര: കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയിലെ സംരംഭകത്വ മാതൃകയിലുള്ള മാലിന്യ സംഭരണവും വേര്‍തിരിക്ക ലും സംസ്കരിച്ചുള്ള വിപണനവും കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി ഡോക്ടര്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ജില്ലയിലെ ഹരിത കേരളം മിഷനും ശുചിത്വ മിഷനും ഉള്ള പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി.

ഹരിയാലി ഹരിതകര്‍മസേന യുടെ മാലിന്യ ശേഖരണ യൂണിറ്റിന് ഒപ്പം ഗ്രീന്‍ ഷോപ്പ്, റിപ്പയര്‍ ഷോപ്പ്,റെന്റ് ഷോപ്പ്, ഗ്രീന്‍ ആര്‍മി, അണു നശീകരണ യൂണിറ്റ്, ഗ്രീന്‍ ടെക്നോളജി സെന്റര്‍ യൂണിറ്റ്, ക്ലീന്‍ ലിന്സ്സ് സെന്റര്‍, പാര്‍ക്ക് ടൂറിസം എന്നിങ്ങനെ ഒന്‍പത് കുടുംബശ്രീ ഹരിത സംരംഭക യൂണിറ്റുകള്‍ വഴി സുസ്ഥിരവരുമാനം
ഇവിടെ ലഭിക്കുന്നുണ്ട്.
64 ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കും 10, 000 രൂപ ശമ്പളം, കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപവരെ ചികിത്സാസൗകര്യം, 60 വയസ്സ് കഴിഞ്ഞ് പിരിയുന്ന വര്‍ക്ക് എല്‍. ഐ. സിയുമായി യോജിച്ചു പെന്ഷന്, വിശേഷ ഉത്സവകാലങ്ങളില്‍ ആയിരം രൂപവീതം ബോണസ്, ഹരിത സംരംഭഉല്പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന വര്‍ക്ക് 10% ഇന്‍ സെന്‍സിറ്റീവ് എന്നിങ്ങനെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മികച്ച മാലിന്യസംസ്കരണ സംവിധാനങ്ങള്‍ക്ക് ദേശീയതലത്തിലുള്ള 14 അവാര്‍ഡുകള്‍ ആണ് മൂന്നുവര്‍ഷംകൊണ്ട് വടകര നഗരസഭയെ തേടിയെത്തിയത്.

News from our Regional Network
RELATED NEWS
