വടകര: റൂറൽ പോലീസ് ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ പോലീസ് ഉദ്യോഗസ്ഥർ എസ്.പി ഓഫീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മെഡൽ ഏറ്റുവാങ്ങി.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മെഡൽവിതരണച്ചടങ്ങ് നടന്നത്.
ഈ ചടങ്ങ് എസ്.പി ഓഫീസ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസ് വഴി പോലീസുകാർ കണ്ടു. തുടർന്ന് അഡീഷണൽ എസ്.പി പ്രദീപ് കുമാർ മെഡലുകൾ വിതരണം ചെയ്തു.

പി.കമലാക്ഷി, യു.പത്മിനി, എം.എം.ബിജി, പി.സതീശൻ, പി.കെ.സുരേഷ്, എം.എം.രമേഷ്, എം.പി.ശ്യാം, കെ.ടി.ശ്രീകുമാർ, വി.അമാദ്, എൻ.രാധാകൃഷ്ണൻ, സി.കെ.അജിത് കുമാർ, വി.പി.രവി, പി.പത്മകുമാർ, വി.വി.ഷാജി, ഒ.സതീഷ് കുമാർ എന്നിവരാണ് മെഡലുകൾ ഏറ്റുവാങ്ങിയത്.
ഡിവൈ.എസ്.പിമാരായ പ്രിൻസ് അബ്രഹാം, ഇസ്മയിൽ, അശ്വകുമാർ, രാകേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS

English summary:
Chief Minister's Police Medal; In Vadakara, 15 people took over