Categories

കേന്ദ്രത്തിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു പ്രചാരണ ജാഥ

വടകര: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളികര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥകള്‍ക്ക് തുടക്കമായി. തൊട്ടില്‍ പാലത്ത് കെഎസ്‌കെടിയു വര്‍ക്കിങ്ങ് കമ്മറ്റി അംഗം പി മോഹനനും വടകരയില്‍ സിഐടിയു സംസ്ഥാന കൂട്ടായി ബഷീറും ഉദ്ഘാടനം ചെയ്തു.

വടകര കോട്ടപ്പറമ്പില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി ഭാസ്‌കരന്‍ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി വി കെ വിനു, ജാഥ ലീഡര്‍ പി കെ മുകുന്ദന്‍, സംസ്ഥാന കമ്മറ്റി അംഗം കെ കെ മമ്മു, ജില്ലാ സെക്രട്ടറി പി സി സുരേഷ്, ജില്ലാ കമ്മറ്റി അംഗം വേണു കക്കട്ടില്‍, സംസ്ഥാന കമ്മറ്റി അംഗം സി സി രതിഷ്, ജില്ലാ കമ്മറ്റി അംഗം പി കെ പ്രമോദ്, പ്രസിഡണ്ട് എ കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

നാദാപുരം മേഖലിയിലും വിവിധ കേന്ദ്രങ്ങളില്‍ സിഐടിയു പ്രചാരണ ജാഥയ്ക്ക് സ്വീകരണം നല്‍കി. എ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. പി.പി.പ്രേമ, വി.പി കുഞ്ഞികൃഷ്ണന്‍ , സന്തോഷ് എന്നിവര്‍ സംസാരിച്ചു കെ.വി ഗോപാലന്‍ സ്വാഗതം പറഞ്ഞു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP