പൊള്ളുന്ന ചൂടില്‍ വടകരക്കാര്‍ക്ക് ആശ്വാസമായി സഹകരണ സംഘം പ്രവര്‍ത്തകരുടെ സംഭാര വിതരണം

By | Thursday April 25th, 2019

SHARE NEWS

വടകര: പൊള്ളുന്ന ചൂടില്‍ നഗരവാസികള്‍ക്ക് ആശ്വാസമായി സഹകരണ സംഘം പ്രവര്‍ത്തകരുടെ സംഭാര വിതരണം.

വടകര ടൗണ്‍ കോ- -ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൊറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന സംഭാര വിതരണം ഒരാഴ്ച പിന്നിടുന്നു. വടകര ലിങ്ക് റോഡ് ്പരിസരത്ത് രാവിലെ 11 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് സംഭാര വിതരണം.

ഓട്ടോ ഡൈവര്‍മാര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയ നിരവധി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

സഹകരണം സംഘം ജീവനക്കാരി സല്‍മ്മയുടെ നേതൃത്വത്തിലാണ് സംഭാര വിതരണം നടക്കുന്നത്.

സഹകരണ സംഘം ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിനായി പണം ചെലവഴിക്കുന്നത്.

2500 രൂപയോളം രൂപ ദിവസം തോറും സംഭാര വിതരണത്തിനായി ചെലവഴിക്കുന്നുണ്ട്.

അസി രജിസ്റ്റാര്‍ അഗസ്റ്റിന്‍, സുരേഷ് എന്നിവരാണ് സംഭാരണ വിതരണം ഉദ്ഘാടനം ചെയ്തത്.

അഡ്വ .സി വത്സന്‍ (പ്രസിഡണ്ട്് ), ആര്‍ രജീഷ് (സെക്രട്ടറി) എന്നിവരടങ്ങിയ ഭരണ സമിതിയാണ് വടകര ടൗണ്‍ കോ- -ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൊറ്റിയെ നയിക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...