വടകര താഴെ അങ്ങാടിയിലെ ഹോള്‍സയില്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്ത് മത്സ്യ വില്‍പ്പന നടക്കുന്നതായി പരാതി

By | Monday June 1st, 2020

SHARE NEWS

വടകര: വടകര താഴെ അങ്ങാടിയിലെ ഹോള്‍സയില്‍ മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ സംഘടിച്ചെത്തി മത്സ്യ വ്യാപാരം നടത്തുന്നതായി പരാതി. പ്രദേശ വാസികള്‍ മുനിസിപ്പല്‍ – താലൂക്ക് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോവിഡ് സ്ഥീരികരിക്കപ്പെട്ട നാദാപുരം തൂണേരി സ്വദേശിയുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് മത്സ്യ മാര്‍ക്കറ്റ് അടച്ചത്. മാര്‍ക്കറ്റ് അടച്ചെങ്കിലും മാര്‍ക്കറ്റ് പരിസരത്ത് മത്സ്യ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് പരാതി.

കോവിഡ് രോഗി മണിക്കൂറുകള്‍ ചെലവഴിച്ച മത്സ്യമാര്‍ക്കറ്റും ഫിഷ് ലാന്റിംഗ് സെന്ററും അണു വിമുക്തമാക്കിയിട്ടില്ലെന്നും പരാതിയുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്