Categories
latest

ശിവദക്ക് അഭിനന്ദന പ്രവാഹം ; നായക്കുട്ടിക്ക് രക്ഷകയായി പതിനൊന്നുകാരി

വടകര: കാറില്‍ അടച്ചുപൂട്ടിയ നായക്കുട്ടിക്ക് രക്ഷകയായി പതിനൊന്നുകാരി നാടിന്റെ അഭിനന്ദ പ്രവാഹം. പൊരിവെയിലില്‍ കാറില്‍ അടച്ചുപൂട്ടിയ നായക്കുട്ടിക്ക് രക്ഷകയായത് വടകര പുതുപ്പണം ഊളാംപറമ്പത്ത് കണ്ണന്‍സിലെ അനീഷ്- ലിസി ദമ്പതികളുടെ മകള്‍ ശിവദയായിരുന്നു.


ബുധനാഴ്ച ഉച്ചയോടെ അമ്മക്കും സഹോദരി ശ്രീലക്ഷ്മിക്കുമൊപ്പം വടകര മത്സ്യമാര്‍ക്കറ്റിലെ കേരള കൊയര്‍ റോഡിലെ സ്ഥാപനത്തില്‍ എത്തിയതായിരുന്നു ശിവദ. നായക്കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട ശിവദ ശ്രീലക്ഷ്മിയെയുംകൂട്ടി അവിടെയെല്ലാം തെരഞ്ഞു. കാറിനുള്ളില്‍ അകപ്പെട്ട നായക്കുട്ടിയെ കണ്ടതോടെ ശിവദ വഴിപോക്കരോടും കച്ചവടക്കാരോടുമെല്ലാം കാര്യം പറഞ്ഞു. അതിനെ എങ്ങനെയെങ്കിലും ഒന്ന് പുറത്തെടുക്കൂ എന്ന കുട്ടികളുടെ അഭ്യര്‍ഥന കേട്ടതോടെ കൂടിനിന്നവരില്‍ ചിലര്‍ പണിപ്പെട്ട് കാറിന്റെ ഗ്ലാസ് താഴ്ത്തി നായക്കുട്ടിയെ പുറത്തെടുത്തു.
മണിക്കൂറുകളോളം കാറിനുള്ളില്‍ തടവിലായ ഗോള്‍ഡന്‍ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഇതിനിടയില്‍ കാറിന്റെ നമ്പര്‍ കുറിച്ച് പൊലീസിലും വിവരമറിയിച്ചു. പൊലീസ് കാര്‍ ഉടമയെ കണ്ടെത്തി താക്കീത് നല്‍കി. അടുത്ത കടയില്‍നിന്ന് വെള്ളംവാങ്ങി തളര്‍ന്ന നായക്കുട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നത് കണ്ടതോടെ കൂടിനിന്നവരിലും കൗതുകമായി.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് കരിമ്പനപ്പാലത്ത് വാഹനമിടിച്ച് പരിക്കേറ്റ ഒരു നായയെ മൃഗാശുപത്രിയില്‍ എത്തിക്കാനും ശിവദ മുന്നിലുണ്ടായിരുന്നു. പക്ഷിമൃഗാദികളോട് നല്ല സ്‌നേഹവും ഇണക്കവുമാണ് മക്കള്‍ക്കെന്ന് അമ്മ ലിസി പറഞ്ഞു. വലുതായാല്‍ പണം സമ്പാദിച്ച് തെരുവുനായകള്‍ക്കും മറ്റും ഭക്ഷണം നല്‍കുമെന്ന് ശിവദ പറഞ്ഞു. ചീനംവീട് യുപി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിയാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP