അഴിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി കെ പത്മനാഭന്‍ അനുസ്മരണം സംഘടിപ്പിച്ചു

By | Monday June 1st, 2020

SHARE NEWS

വടകര: മുതിര്‍ന്ന കോണ്‍സ് നേതാവും, അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന സി കെ പത്മനാഭന്റെ (പപ്പന്‍) ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഫോട്ടോ അനാഛാദനവും, പുഷ് പാര്‍ച്ചനയും നാദാപുരം റോഡ് കോണ്‍ഗ്രസ് ഓഫില്‍ നടന്നു.

കോവിഡ് നിര്‍ദ്ദേശങ്ങളോട് കൂടി നടന്ന ചടങ്ങ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

സുനില്‍ മടപ്പള്ളി, വി കെ അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി, കരുണന്‍ കുനിയില്‍, പി. ബാബുരാജ്, അശോകന്‍ ചോമ്പാല, കെ.വി ബാലകൃഷ്ണന്‍, പി.കെ.കോയ എന്നിവര്‍ സംസാരിച്ചു. പി വി അരവിന്ദന്‍മാടാക്കര സ്വാഗതവും യു.രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്