വടകര: മത്സ്യത്തൊഴിലാളികളെയും മത്സ്യസമ്പത്തിനെയും രക്ഷിക്കാനുള്ള പോരാട്ടത്തിന്റ ഭാഗമായി ടി.എന്‍. പ്രതാപന് എം.പി.യുടെ നേതൃത്വത്തില്‍ നടക്കുന്ന യു.ഡി.എഫിന്റെ തീരദേശ ജാഥക്ക് മാര്‍ച്ച് 3 ്ന് കാലത്ത് പതിനൊന്ന് മണിക്ക് ചോമ്പാല തുറമുഖത്ത് സ്വീകരണം നല്കാന് യൂ ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ നിന്നും കാലത്ത് പത്തിന് ജാഥയെ സ്വീകരണ വേദിയിലേക്ക് ആനയിക്കും.


യോഗം കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ ഉദ്ഘാടനം ചെയ്തു. ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി അശോകന് , എന്‍ പി അബ്ദുല്ല ഹാജി , ഒ.കെ.കുഞ്ഞബ്ദുള്ള , ,പി എം മുസ്തഫ , എം ഫൈസല്‍ , പുറന്തോടത്ത് സുകുമാരന്‍, ശശിധരന് കരിമ്പനപ്പാലം , പി എസ് രഞ്ജിത്ത് കുമാര്‍,വി കെ അനില്‍ കുമാര്‍ , കെ.അന്‍വര്‍ ഹാജി, കെ പി രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
