Categories

കോവിഡ് ജാഗ്രത; താലൂക്ക് സപ്ലഓഫീസിൽ തിങ്കളാഴ്ച്ച പുതിയ സമയക്രമം.

വടകര : പുതിയ റേഷൻ കാർഡിനായും മുൻഗണനാ കാർഡായും (പിങ്ക്), A Ay കാർ ഡ്( മഞ്ഞ) സബ്സിഡി കാർഡായും (നീല) മാറിയ കാർഡുകളുടെ പുറംചട്ട മാറ്റി ലഭിക്കുന്നതിനുമായി തിങ്കളാഴ്ച (19-4-2021 ന് ) വടകര സപ്ലൈ ഓഫീസിൽ വരാനറിയിപ്പ് ലഭിച്ചവർ കോ വിഡ് ജാഗ്രത കണക്കിലെടുത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ താഴെ പറയുന്ന സമയ ക്രമം അനുസരിച്ച് മാത്രം സപ്ലൈ ഓഫീസിൽ ഹാജരാവേണ്ടതാണെന്ന് സപ്ലേ ഓഫീസർ അറിയിച്ചു.

രാവിലെ 9 -30 , നാദാപുരം,എടച്ചേരി, പുറമേരി , തൂണേരി, കുന്നുമ്മൽ , ചെക്യാട് –
രാവിലെ 11 – 30 :- കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര , വളയം, നരിപ്പറ്റ , വേളം, വാണിമേൽ, കായക്കൊടി
ഉച്ചയ്ക്ക് 2-30 :-മണിയൂർ, ആയഞ്ചേരി, വില്ലാപ്പള്ളി, തിരുവള്ളൂർ, ഏറാമല, ഒഞ്ചിയം, അഴിയൂർ
വൈകിട്ട് 4 മണി :- വടകര മുനിസിപ്പാലിറ്റി, ചോറോട് പഞ്ചായത്ത് –
തിരക്ക് കുറക്കേണ്ടതിനാൽ മേൽ പറഞ്ഞ സമയ ക്രമം അനുസരിച്ച് നിർദിഷ്ട പഞ്ചായത്തിൽ നിന്നുള്ളവരുടെ കാർഡുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളു .കാർഡി നായി ഉടമയോ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾ ആരെങ്കിലുമോ നിർബണ്ഡമായും വരേണ്ടതും വടകര സപ്ലൈഓഫീസിൽ പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫിസിലെ ഒന്നാം നമ്പർ കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങിയ ശേഷം ദൂരെ മാറി നിൽകേണ്ടതും ടോക്കൺ പ്രകാരമുള്ള നമ്പർ വിളിക്കുമ്പോൾ മാത്രം കൗണ്ടറിനടുത്തേക്ക് വരേണ്ടതുമാണ് .
കോവിഡ് ജാഗ്രത
കണക്കിലെടുത്ത് കൗണ്ടറിന് മുൻപിൽ യാതൊരു കാരണവശാലും കൂട്ടം കൂടി നിൽക്കാൻ പാടില്ല . അപേക്ഷകർ മേൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും അനുസരിച്ച് . സഹകരിക്കണമെന്നും
താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: covid vigilance; New schedule on Monday at Taluk Supply Office.

NEWS ROUND UP