Categories
Flash News

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ; പ്രതിഷേധം സംഘടിപ്പിച്ച് മുസ്ലീംലീഗ്

വടകര: അമേരിക്കന്‍ കമ്പനിയായ ഇ എം സി സിയുമായുണ്ടാക്കിയ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കരാറുമായി ബന്ധപ്പെട്ട് തീരദേശ മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.


ആഴക്കടലില്‍ മത്സ്യസമ്പത്ത് ഊറ്റിയെടുക്കാനുള്ള ട്രോളര്‍ കരാര്‍ കേരളത്തിലെ മത്സ്യതൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണെന്നും കടല്‍ സമ്പത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വടകര മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. അഴിത്തലയില്‍ സംഘടിപ്പിച്ച പ്രതിഷേധ ജാഥ സംഗമം വടകര മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡണ്ട് പ്രൊഫ. കെ കെ മഹമൂദ് ഉല്‍ഘാടനം ചെയ്തു. എം പി അബ്ദുല്‍ കരീം അദ്ധ്യക്ഷനായി. വി കെ അസീസ് മാസ്റ്റര്‍, പി കെ ജലാല്‍, വി വി നിസാബി ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. പി വി ഹാഷിം സ്വാഗതവും പി വി സി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP